ചങ്ങനാശേരി: പെട്രോള്‍, ഡീസൽ, സിഎന്‍ജി, പാചക ഗ്യാസ് വിലവര്‍ധനയ്ക്കെതിരെ എസ്ടിയു നിയോജക മണ്ഡലം കമ്മറ്റി സായാഹ്ന ധര്‍ണ നടത്തി. ജില്ലാ പ്രസിഡന്റ് കെ.എസ്. ഹലീല്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു.
നികുതി വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് അദേഹം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് താജ് വാവനപുരം അധ്യക്ഷത വഹിച്ചു.
സെക്രട്ടറി നൗഷാദ് പായിപ്പാട്, പി.എം. കബീര്‍, പി.ടി സലിം, സാബു മുല്ലശേരി, അബ്ദുല്‍ കലാം, റഷിദ് ആരമല, ഷാജി ആലുങ്കല്‍, സലിം പെത്താണി പറമ്പ്, അഷറഫ് ഷൈനു, എന്നിവര്‍ പ്രസംഗിച്ചു.